പുരാവസ്തു തട്ടിപ്പ് കേസിൽ ഐ ജി ലക്ഷ്മൺ ചോദ്യം ചെയ്യലിന് ഹാജരായി. ക്രൈംബ്രാഞ്ചിന്റെ കളമശ്ശേരി ഓഫീസിലാണ് ഹാജറായത്. മൂന്നാം പ്രതിയാണ് ഇദ്ദേഹം. നേരത്തെ രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാൻ തയ്യാറായിരുന്നില്ല. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകാമെന്ന് ഹൈക്കോടതിയെ ലക്ഷ്മൺ അറിയിച്ചിരുന്നു. അതിന് പിന്നാലെ കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തുകയും അല്പസമയത്തിനകം ചോദ്യം ചെയ്യൽ ആരംഭിക്കും. പുരാവസ്തു വിൽപ്പനയ്ക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചു, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് കേസ് ഒതുക്കാൻ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് പരാതിക്കാർ ഉന്നയിച്ചിരുന്നത്. ഇതിന്റെ ചില തെളിവുകൾ ക്രൈംബ്രാഞ്ചിന് സമർപ്പിക്കുകയും പിന്നീട് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ ഇത് സാധൂകരിക്കുന്ന തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു.