An Oman Air flight from Karipur Airport to Muscat was turned back due to a fault in the weather radarAn Oman Air flight from Karipur Airport to Muscat was turned back due to a fault in the weather radar

മലപ്പുറം: കാലാവസ്ഥ റെഡാറിലെ തകരാർ മൂലം കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് മസ്കത്തിലേക്ക് പുറപ്പെട്ട ഒമാൻ എയർ വിമാനം തിരിച്ചിറക്കി. 162 യാത്രികരുമായി കരിപ്പൂരിൽ നിന്ന് രാവിലെ ഒമ്പതു മണിക്ക് പുറപ്പെട്ട ഡബ്ല്യൂ ഐ 294 നമ്പർ വിമാനത്തിന് വെതർ റെഡാർ തകരാറിനെ തുടർന്നാണ് എമർജൻസി ലാൻഡിങ് നടത്തേണ്ടി വന്നത്. നിലവിൽ കാലാവസ്ഥ മുന്നറിയിപ്പ് തിരിച്ചറിയാൻ പ്രയാസവുമുണ്ട്. യന്ത്രത്തകരാറില്ലെന്നും l ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. 11.50 ഓടെ വിമാനം എയർപോർട്ടിൽ തിരിച്ചിറക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *