നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം രാവിലെ 11നാണ് യോഗം നടക്കുക. യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. കോഴിക്കോട് സിറ്റിയിലെയും റൂറലിലെയും ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തില്‍ പങ്കെടുക്കുക. കോഴിക്കോട് റൂറല്‍ എസ്പി, സിറ്റി പോലീസ് കമ്മിഷണര്‍, ഡിസിപി, ജില്ലാ കളക്ടര്‍ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്ത് നിപ ഭീതി കുറയുന്നുണ്ട്. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത് വളരെ ആശ്വാസം നൽകുന്നതാണ്. എന്നാലും കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടർന്നുകൊണ്ടിരിക്കുകയാണ്.ഇപ്പോൾ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആണ്. അതിൽ 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 36 വവ്വാലുകളുടെ സാംബിളുകള്‍ ശേഖരിച്ച് പൂനൈയിലേക്ക് അയച്ചിട്ടുണ്ട്.