After the death of her son, the mother also jumped into the well and died

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥിയുടെ മാതാവ് കിണറ്റിൽ ചാടി മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സജിൻ മുഹമ്മദിന്റെ അമ്മ ഷീജ ബീഗമാണ് കിണറ്റിൽ ചാടി മരിച്ചത്. ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെയാണ് സജിൻ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുന്നത്. ഇതറിഞ്ഞ് അച്ഛനും ബന്ധുക്കളും അമ്മ ഷീജയെ കഴക്കൂട്ടത്തുള്ള ബന്ധു വീട്ടിൽ ആക്കിയ ശേഷം മകന്റെ മൃതദേഹം ഏറ്റുവാങ്ങാൻ പോയതായിരുന്നു. ഷീജ മകന്റെ മരണവിവരം അറിഞ്ഞിരുന്നില്ല. പിന്നീട് ഫേസ്ബുക്കിലൂടെ മകന്റെ മരണവിവരം അറിയുകയും ഷീജ ബന്ധു വീട്ടിലെ തന്നെ കിണറിൽ ചാടി ആത്മഹത്യ ചെയ്യുകയുമായിരുന്നു. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് സജിൻ. അപകടത്തിൽ വൈത്തിരി പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *