ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ച് സച്ചിന്‍ ദേവ് എംഎല്‍എയും മേയര്‍ ആര്യാ രാജേന്ദ്രനും. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിനായിരുന്നു ഇരുവരും തമ്മിൽ വിവാഹിതരായത്. മേയര്‍ ആര്യ രാജേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്. ‘പ്രേമലേഖനം’ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥയിലെ വരികള്‍ പങ്കുവച്ചാണ് ആര്യ സച്ചിന് വിവാഹ വാർഷിക ആശംസകൾ നേര്‍ന്നത്. ആര്യയ്ക്ക് വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്ന് സച്ചിനും രംഗത്തെത്തി. അടുത്തിടെ ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചിരുന്നു.