Actor Suresh Gopi helps British woman.

കൊച്ചിയിൽ സാമ്പത്തിക തട്ടിപ്പിന് ഇരയായ ബ്രിട്ടീഷ് വനിതാക്കി സഹായവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ താമസിക്കുന്ന ലന്‍ഡന്‍ സ്വദേശിനി സാറ പെനിലോപ് കോയ്ക്കാണ് (75) നടൻ സുരേഷ് ഗോപി സഹായമെത്തിച്ചത്. വിസ പുതുക്കാനായി രാജ്യത്തിന് പുറത്തു പോയി വരാനുള്ള വിമാന ടിക്കറ്റ് തുക, വീസ ലംഘിച്ച് രാജ്യത്ത് തുടര്‍ന്നതിനുള്ള പിഴത്തുക, മറ്റു ചിലവുകള്‍ ഉൾപ്പെടെ 60,000 രൂപ സുരേഷ് ഗോപി നല്‍കി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഡിക്‌സണ്‍ പൊതുതാസ്, എക്‌സിക്യൂടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവരാണ് സുരേഷ് ഗോപിക്കുവേണ്ടി തുക കൈമാറിയത്. പുതിയ വിസ എടുക്കുന്നതിനായി സാറയ്ക്ക് ക്വാലാലംപൂരില്‍ പോയി അപേക്ഷ നല്‍കണം. വിസയ്ക്ക് അപേക്ഷിക്കാന്‍ ആവശ്യമായ പണവും അദ്ദേഹം നല്‍കി. തന്നെ സഹായിച്ചതിന് നടൻ സുരേഷ് ഗോപിയോട് സാറ നന്ദി പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *