Actor Mammootty came to see Siddique one last time.

സംവിധായകൻ സിദ്ദിഖിനെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി നടൻ മമ്മൂട്ടി.മമ്മൂട്ടിക്കൊപ്പം മകൻ ദുൽഖർ സൽമാനും സിദ്ദിഖിനെ ഒരുനോക്ക് കാണാനെത്തി.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ലാൽ അടക്കമുള്ള സിദ്ദിഖിന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെല്ലാം തങ്ങളുടെ പ്രിയപ്പെട്ട സംവിധായകനെ കാണാൻ എത്തിയിട്ടുണ്ട്. കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ ഉച്ചക്ക് 12 മണിവരെയാണ് മൃതശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. വൈകിട്ട് 6 മണിക്ക് സെൻട്രൽ ജുമാ മസ്ജിദിലാണ് ഖബറടക്കം.

Leave a Reply

Your email address will not be published. Required fields are marked *