ഡ്യൂട്ടിക്കിടെ പോലീസുകാർ ലഹരി ഉപയോഗിച്ചാൽ യൂണിറ്റ് മേധാവിമാർക്കെതിരെ നടപടി എടുക്കും. ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ച് ഡ്യൂട്ടിക്ക് എത്തിയാൽ ഇനി പണി കിട്ടുക ആ ഉദ്യോഗസ്ഥന് മാത്രമായിരിക്കില്ല സ്റ്റേഷന്റെ ചുമതലയുള്ള ഇൻസ്പെക്ടർക്കും നടപടി ഉണ്ടാകും. ഇൻസ്പെക്ടർ ആണ് ലഹരി ഉപയോഗിച്ചതെങ്കിൽ ഡിവൈഎസ്പിക്കും എസ്പിക്കും ഒക്കെ പണി കിട്ടും. എഡിജിപി എം ആർ അജിത് കുമാറാണ് ഉത്തരവിറക്കിയത്. ലഹരി ഉപയോഗത്തിന് പൂർണ്ണമായും തടയിടുകയാണ് പുതിയ നിർദ്ദേശത്തിന്റെ ലക്ഷ്യം.
