കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന്‍ ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. ഇന്ന് രാവിലെ 10.30ന് ഹാജരാകാനാണ് എ സി മൊയ്തീന് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. രണ്ടാം തവണയാണ് കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത്. അതേസമയം ഇഡി കേസുമായി ബന്ധപ്പെട്ട് ഇന്നലെ എറണാകുളം, തൃശൂര്‍ ജില്ലകളില്‍ റെയ്ഡ് നടത്തിയിരുന്നു. കുട്ടനെല്ലൂര്‍, അരണാട്ടുകര, പെരിങ്ങണ്ടൂര്‍, പാട്ടുരായ്ക്കല്‍ ബാങ്കുകളിലും പരിശോധന നടത്തിയിരുന്നു.