A young woman was injured in a collision with a vehicle driven by an inebriated youth

തിരുവനന്തപുരം വര്‍ക്കലയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച വാഹനമിടിച്ച് യുവതിക്ക് ഗുരുതര പരിക്ക്. വര്‍ക്കല മരക്കട മുക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തായിരുന്നു അപകടം. കാറോടിച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത വേഗതയില്‍ വന്ന കാര്‍ മറ്റൊരു കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. ബൈക്കില്‍ സഞ്ചരിച്ച ചെറുന്നിയൂര്‍ തോപ്പില്‍ സ്വദേശിയായ യുവതിക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതര പരിക്കേറ്റ യുവതിയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മണനാക്ക് സ്വദേശി റഹിം ഷായെയാണ് കാറോടിച്ചിരുന്നത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ നിന്നും മദ്യകുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *