രാജ്യം 77 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ കേരളത്തിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തും. സ്വാതന്ത്ര്യദിന സന്ദേശവും നൽകും. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ നടക്കും. മുഖ്യമന്ത്രി പതാക ഉയർത്തിയതിനു ശേഷം വിവിധ സേനാവിഭാഗങ്ങളുടെ പരേഡുകൾ നടക്കും. മുഖ്യമന്ത്രിക്കൊപ്പം മറ്റു മന്ത്രിമാരും പ്രമുഖ വിശിഷ്ട വ്യക്തികളും പങ്കെടുക്കും. സ്വാതന്ത്ര സന്ദേശത്തിനു ശേഷം കഴിഞ്ഞദിവസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിശിഷ്ട മെഡലുകൾ വിതരണം ചെയ്യും. കൊല്ലത്ത് ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ നേതൃത്വത്തിൽ പതാക ഉയർത്തും. പത്തനംതിട്ടയിൽ ധനമന്ത്രി കെ എൻ ബാലഗോപാലും ആലപ്പുഴ ജില്ലയിൽ പി പ്രസാദും ദേശീയ പതാക ഉയർത്തും.