സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസാരിക്കുന്ന സദസിൽ പാമ്പ് പരിഭ്രാന്തി പരത്തി. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്യുന്നതിനിടെ പാമ്പ് ഇഴഞ്ഞെത്തിയത്. വേദിയിൽ സ്ത്രീകൾ ഇരിക്കുന്ന സ്ഥലത് പാമ്പിനെ കാണുകയും അവിടെ ഉണ്ടായിരുന്നവർ ഇറങ്ങിയൊടുക്കയും ചെയ്തു. പാമ്പ് അവിടെനിന്നും പുറത്തേയ്ക്കു പോയപ്പോഴാണ് രംഗം ശാന്തമായത്. എല്ലാവരും ഇരിക്ക് പാമ്പ് പാമ്പിന്‍റെ വഴിക്ക് പോകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.