ഓണക്കിറ്റ് വിതരണത്തിൽ ഏതൊക്കെ വിഭാഗങ്ങൾക്ക് നൽകണമെന്ന കാര്യത്തിൽ ബുധനാഴ്ച തീരുമാനം ഉണ്ടായേക്കും. അഞ്ചുലക്ഷം മഞ്ഞ കാർഡുക്കാർക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികളും ആവശവിഭാഗങ്ങളുമായി രണ്ടു ലക്ഷം പേർക്കും കിറ്റ് നൽകണമെന്ന് ഭക്ഷ്യവകുപ്പിന്റെ ശുപാർശ ബുധനാഴ്ച മന്ത്രിസഭ പരിഗണിക്കും. കിറ്റിൽ ഉൾപ്പെടുത്തേണ്ട സാധനങ്ങൾ സംബന്ധിച്ചും മന്ത്രിസഭ ചർച്ച നടത്തിയേക്കും.