പത്താം ക്ലാസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയ രഞ്ജനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നു. ആക്സിലേറ്ററിൽ കാലാമർത്തി പോയതാണെന്ന് പ്രതി പ്രിയ രഞ്ജൻ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. ഇന്ന് രാവിലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനുശേഷമാണ് പ്രതിയെ ഇവിടേക്ക് എത്തിച്ചത്. മറ്റു തെളിവുകളും ശേഖരിച്ചതിനുശേഷമായിരിക്കും പ്രതിയെ കോടതി ഹാജരാക്കുക. കോടതിയിൽ നിന്ന് റിമാൻഡ് ചെയ്താലും ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയില്ല. പകരം നാളെയോ മറ്റന്നാളോ ആയിരിക്കും പോലീസ് കസ്റ്റഡി അപേക്ഷ നൽകുന്നത്. കോടതിയിൽ ഹാജരാക്കുന്നതിനു മുമ്പുള്ള പ്രാഥമിക തെളിവെടുപ്പ് മാത്രമാണ് ഇപ്പോൾ നടന്നത്. ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് പ്രതിയെ തമിഴ്നാട് അതിർത്തി പ്രദേശത്തുനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തത്.