കൊരട്ടി കാതിക്കുടത്ത് 3 അംഗ കുടുംബത്തെ ഗുരുതരാവസ്ഥയിൽ കണ്ടെത്തി. കാതിക്കുടം സ്വദേശി തങ്കമണി, മരുമകൾ ഭാഗ്യലക്ഷ്മി, അതുൽ കൃഷ്ണ എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. പായസത്തിൽ ഉറക്കം ഗുളിക കലർത്തി കഴിച്ചതാണെന്നാണ് സൂചന. കുടുംബം സഹകരണ ബാങ്കിൽ നിന്ന് 22 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയപ്പോൾ ജപ്തിയായി മാറുകയായിരുന്നു. ഇതിൽ മനംനൊന്താണ് കുടുംബത്തിന്റെ പ്രവർത്തിയെന്നാണ് സൂചന. 10 വയസ്സുകാരനായ അതുൽ ഹൃദ്രോഗിയാണ്. നിലവിൽ കുടുംബം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തങ്കമണിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. കൊരട്ടി പോലീസ് അന്വേഷണം തുടങ്ങിട്ടുണ്ട്.