സംസ്ഥാനത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ റൂട്ടിലൂടെയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴുമണിക്ക് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ് വഴി തിങ്കളാഴ്ചയും കാസര്‍ഗോഡ് തിരുവനന്തപുരം വഴി ചൊവ്വാഴ്ചയും ട്രെയിന്‍ സര്‍വീസ് ഉണ്ടാകില്ല. 24നു ‘മന്‍കി ബാത്ത്’ പ്രഭാഷണത്തിനുശേഷം പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യും. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഒന്‍പത് വന്ദേഭാരത് ട്രെയിനുകളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടനദിവസം ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്ര ഉണ്ടാവില്ല. 26-ാംതീയതി മുതലാണ് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാൻ സാധിക്കുകയുള്ളൂ. കാസര്‍ഗോഡ് നിന്ന് ഏഴു മണിക്ക് ആരംഭിക്കുന്ന ട്രെയിന്‍ തിരുവനന്തപുരത്ത് 3.05 ന് എത്തും.