10 കോടി രൂപയുടെ മണ്‍സൂണ്‍ ബമ്പർ മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കര്‍മസേനയിലെ 11 വനിതകള്‍ക്ക്. MB 200261 എന്ന ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. ഹരിത കര്‍മസേനയിലെ 11 വനിതകൾ ചേർന്നാകും 10 കോടി പങ്കിടുക. പഞ്ചാബ് നാഷണൽ ബാങ്കിന്‍റെ പരപ്പനങ്ങാടി ശാഖയിൽ ഇവർ ടിക്കറ്റ് ഏൽപ്പിച്ചതോടെയാണ് വിവരങ്ങൾ പുറത്തായത്.