കാസർകോട് ട്രെയിന് നേരെ വീണ്ടും കല്ലേറ്. നേത്രാവാതി എക്സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാസർകോടിനും ഉപ്പളയ്ക്കു ഇടയിലാണ് സംഭവം. സംഭവത്തിൽ എസ് 2 കോച്ചിന്റെ ഒരു ചില്ല് തകർന്നു. ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. യാത്രക്കാരുടെ പരാതിയെ തുടർന്ന് ആർ പി എഫ് കേസെടുത്തു.