മഞ്ചേശ്വരത്ത് പെട്രോളിങ്ങിനിടെ പോലീസുകാരനെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിലായി. കാസർകോട് ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ അബ്ദുറഹ്മാൻ ആണ് പിടിയിലായത്. ഉപ്പളയിൽ അഞ്ചംഗ സംഘം കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് പോലീസുകാരെ മർദ്ദിച്ചത്. എസ്ഐ അനൂപ്, സിപിഒ കിഷോർ കുമാർ എന്നിവരെയാണ്അഞ്ചംഗ സംഘം മർദ്ദിച്ചത്. ആക്രമണം നടക്കുന്ന സമയത്ത് അബ്ദുറഹിമാൻ അവിടെ ഉണ്ടായിരുന്നുവെന്നും പ്രതികൾ അവിടുന്ന് മാറുന്നതിനുള്ള സഹായം ഉൾപ്പെടെ ചെയ്തു എന്ന വിശദീകരണമാണ് പോലീസ് നൽകുന്നത്. ഇന്നലെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മറ്റു പ്രതികൾക്ക് വേണ്ടിയിട്ടുള്ള തിരച്ചിലും ഊർജ്ജിതമാക്കിയിട്ടുണ്ട് പോലീസ്.