ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ ചെളിയിൽ മുക്കിക്കൊന്ന കേസിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പച്ചിലപ്പാറ കോളനിയിൽ താമസിക്കുന്ന സത്യൻ നാരായണന്റെ ഭാര്യ സുമംഗലയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ ഉച്ചയോടെയാണ് ഇവരുടെ കുഞ്ഞിനെ ചളിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.