കണ്ണൂർ കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ തലകീഴായി റോഡരികിലെ വീട്ടിലേക്ക് മറയുകയായിരുന്നു. രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. സജി തോമസ് അദ്ദേഹത്തിന്റെ ഭാര്യ റെജി എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. നാദാപുരത്തേക്ക് പോകുന്നതിനിടയാണ് അപകടം ഉണ്ടായത്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.