കണ്ണൂർ കൂത്തുപറമ്പിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിദ്ധൻ അറസ്റ്റിൽ. എലിപറ്റച്ചിറയില്‍ ചാത്തൻസേവ കേന്ദ്രം നടത്തുന്ന ജയേഷ് ആണ് പിടിയിലായത്. ജയേഷിന്റെ കേന്ദ്രത്തിൽ വന്ന പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. തുടർന്ന് പെൺകുട്ടി മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കൾ കൗൺസിലിങ്ങിന് വിധേയമാക്കി. കൗൺസിലിങ്ങിന്റെ സമയത്താണ് പീഡന വിവരം പെൺകുട്ടി പുറത്ത് പറഞ്ഞത്. ഇതിനു പിന്നാലെയാണ് വീട്ടുകാർ കൂത്തുപറമ്പ് പോലീസിൽ പരാതി നൽകുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്യും.