കണ്ണൂർ കണ്ണവത്തുനിന്ന് കാണാതായ യുവതിയെ കണ്ടെത്തി. തൊടിക്കളം സ്വദേശി 31 വയസ്സുകാരി രമ്യയെയാണ് കണ്ടെത്തിയത്. ബാബുവിന്റെ ഭാര്യയായ രമ്യയെ രണ്ടാഴ്ച മുൻപാണ് കാണാതായത്. കാണാനില്ലാത്തതിനെത്തുടർന്ന് ഭർത്താവായ ബാബു പോലീസിൽ പരാതി നൽകിയിരുന്നു. പേരാവൂർ സ്റ്റേഷൻ പരിധിയിലെ പെരുമ്പൂന്ന മുരിങ്ങോടിയിലെ പാറങ്ങോട്ടു കോളനിയിൽ നിന്നാണ് രമ്യയെ കണ്ടെത്തിയത്. രമ്യ ഈ കോളനിയിൽ ഉണ്ടെന്ന വിവരത്തെത്തുടർന്ന് ബന്ധുക്കൾ അവിടെയെത്തി തിരിച്ചറിയുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം രമ്യയുടേതാണോയെന്ന സംശയത്തിൽ അന്വേഷണം നടത്തിവരുകയായിരുന്നു. അതിനിടയിലാണ് പാറങ്ങോട്ടു കോളനിയിൽ നിന്ന് യുവതിയെ കണ്ടെത്തിയത്.