വന്ദേഭാരത് ട്രെയിനിൽ ആദ്യമായി യാത്ര ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ യാത്ര. മുഖ്യമന്ത്രിക്കൊപ്പം കണ്ണൂർ എംഎൽഎ രാമചന്ദ്രനുമുണ്ട്. കണ്ണൂർ കമ്മീഷണർ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 25നാണ് വന്ദേഭാരത് എക്സ്പ്രസ് കേരളത്തിൽ സർവീസ് ആരംഭിച്ചത് അതിനുശേഷം ആദ്യമായിട്ടാണ് മുഖ്യമന്ത്രി വന്ദേഭാരതിൽ യാത്ര ചെയ്യുന്നത്.