A youth was arrested with foreign liquor in Kannur Thaliparam

കണ്ണൂർ തളിപ്പറമ്പിൽ വിദേശമദ്യവുമായി യുവാവ് പിടിയിൽ. റിന്റീൽ കെ മനോജിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഓണത്തിനോട് അനുബന്ധിച്ച് പല ഭാഗങ്ങളിലും എക്സൈസ് സംഘം അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷയിൽ നിന്ന് വിദേശമദ്യം പിടികൂടിയത്. റിന്റീൽ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്ന് 21 ലിറ്റർ വിദേശമദ്യം എക്സൈസ് സംഘം കണ്ടെത്തി. ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *