ചന്ദ്രയാൻ മൂന്നിന്റെ ലാൻഡർ പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറയാണ് ദൃശ്യങ്ങൾ പകർത്തിയത്. ഓഗസ്റ്റ് 15,17 തീയതികളിൽ പകർത്തിയ ചിത്രമാണ് പുറത്തുവന്നത്. പ്രൊപ്പോസൽ മോഡ്യൂളിൽ നിന്ന് ലാൻഡർ വേർപ്പെട്ടതിനുശേഷം ഉള്ള ദൃശ്യങ്ങൾ ആയിരുന്നു ഇന്നലെ പകർത്തിയത്. ചന്ദ്രനിൽ നിന്ന് വ്യക്തതയുള്ള വീഡിയോകളാണ് നിലവിൽ പുറത്തുവന്നിരിക്കുന്നത്. വേർപ്പെട്ട ലാൻഡർ മോഡ്യൂളിന്റെ ആദ്യ ഡിബൂസ്റ്റിങ് പ്രക്രിയ വിജയകരമായി പൂർത്തിയായതായി ഐഎസ്ആർഒ പറഞ്ഞു. ഈ മാസം ഇരുപതിനാണ് അടുത്ത ഭ്രമണപഥം താഴ്ത്തൽ. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.