ഐക്യൂ 3; രണ്ടാമത്തെ 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

ക്യൂവിന്റെ 5ജി സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐക്യൂ 3 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ 5ജി സ്മാര്‍ട്ഫോണ്‍ ആണ് ഐക്യു 3.

തിങ്കളാഴ്ചയാണ് റിയല്‍മിയുടെ എക്സ്50 പ്രോ 5ജി ഇന്ത്യയിലവതരിപ്പിച്ചത്. സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍, ലിക്വിഡ് കൂളിങ് ടെക്നോളജി, ശക്തിയേറിയ എല്‍പിഡിഡിആര്‍5 റാം എന്നിവ ഫോണിന്റെ സവിശേഷതയാണ്.

വിവോയുടെ ഉപബ്രാന്റായ ഐക്യൂ 3 5ജി സ്മാര്‍ട്ഫോണിന് 6.44 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്‌ഡി ഡിസ്പ്ലേയാണ് നല്‍കിയിട്ടുള്ളത്. ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഫോണിനുള്ളത്. ഡിസ്പ്ലേയ്ക്ക് വലത് ഭാഗത്ത് മുകളിലായി പഞ്ച് ഹോള്‍ നല്‍കിയാണ് 16എംപി സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

15 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന 4440 എംഎഎച്ച്‌ ബാറ്ററി വാഗ്ദാനം ചെയ്യുന്നു. 5ജി ഫോണ്‍ ആണെങ്കിലും ഇന്ത്യന്‍ വിപണിയില്‍ ഇനിയും 5ജി നെറ്റ് വര്‍ക്ക് എത്തിയിട്ടില്ല. മൂന്ന് പതിപ്പുകളാണ് ഐക്യൂ 3യ്ക്കുള്ളത്. എട്ട് ജിബി റാം/ 128 ജിബി എല്‍ടിഇ പതിപ്പിന് 36,990 രൂപയാണ് വില, എട്ട് ജിബി റാം/ 256 ജിബി സ്റ്റേറേജ് എല്‍ടിഇ പതിപ്പിന് 39,990 രൂപയും 5ജി സൗകര്യമുള്ള 12 ജിബി റാം/256 ജിബി സ്റ്റോറേജ് പതിപ്പിന് 44,990 രൂപയുമാണ് വില.

മാര്‍ച്ച്‌ നാലിന് ഫോണിന്റെ വില്‍പനയാരംഭിക്കും. ഫ്ളിപ്കാര്‍ട്ടിലും, ഐക്യൂ.കോം എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഫോണ്‍ വാങ്ങാം.

Source: Internet