ചാരുംമൂട്: ആലപ്പുഴയിൽ വീട്ടമ്മയുടെ നഗ്ന ചിത്രം പകർത്തി പ്രചരിപ്പിച്ച സംഭവം മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി തഴവ പാനാറ തെക്കതിൽ രതീഷ് (39), വള്ളികുന്നം ഇലിപ്പക്കുളം വിഷ്ണുഭവനത്തിൽ വിനീത് (28), വള്ളികുന്നം കടുവിനാൽ കാഞ്ഞുകളീക്കൽ വീട്ടിൽ ഗിരീഷ് കുമാർ (36), എന്നിവരാണ് പോലീസ് പിടികൂടിയത്. വീട്ടുജോലി വാഗ്ദാനം നൽകി പ്രതികൾ നൂറനാട്ടുള്ള ബന്ധു വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. വീട്ടമ്മയുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കായംകുളം മജിസ്ട്രേട്ട് കോടതിയിൽ പ്രതികളെ ഹാജരാക്കി റിമാൻഡ് ചെയ്തു.