ഇടുക്കി മണിയാറൻകുടി സ്വദേശിനി പറമ്പപ്പുള്ളിൽ വീട്ടിൽ തങ്കമ്മയുടെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ മരണപ്പെട്ട തങ്കമ്മയുടെ മകൻ സജീവിനെ ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 30നാണ് തങ്കമ്മ മരണപ്പെടുന്നത്. ഭക്ഷണം നൽകിയപ്പോൾ കഴിക്കാതിരുന്നതിനെ തുടർന്ന് മകനായ സജീവ് ചില്ലു ഗ്ലാസ്സിന് മുഖത്തിടിക്കുകയും തുടര്ന്ന കട്ടിലിൽ തലതലയിടിപ്പിക്കുകയും ചെയ്തു. സജീവ് മദ്യ ലഹരിയിൽ ആയിരുനെന്നാണ് റിപ്പോർട്ട്. സജീവ് തന്നെയാണ് തങ്കമ്മയെ അടുത്ത ദിവസം ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ ഏഴാം തിയതിയോടെ തങ്കമ്മ മരണപ്പെടുകയായിരുന്നു