ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജ് വിദ്യാർഥി ധീരജ് വധക്കേസിലെ പ്രതി നിഖിൽ പൈലിക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് തൊടുപുഴ കോടതി. കേസ് വിളിക്കുമ്പോൾ നിരന്തരം ഹാജരാകാത്തതിനെ തുടർന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോൾ പോലും പ്രതി കോടതിയിൽ ഹാജർ ആയിരുന്നില്ല. പോലീസിനോട് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിടണമെന്നാണ് കോടതി നിർദ്ദേശം. കുറ്റപത്രം വായിക്കുന്നതിനായി കേസ് ഒക്ടോബർ നാലിലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയാണ് ഇദ്ദേഹം. തൊടുപുഴ സെക്ഷൻ കോടതിയാണ് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്ത് പ്രവേശിക്കാനോ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ വിളിക്കുമ്പോൾ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.