എറണാകുളം പറവൂരിൽ ഓടുന്ന ബസ്സിൽ നിന്നു വീണ് സ്ത്രീയ്ക്ക് പരിക്ക്. പറവൂർ സ്വദേശി നബീസയ്ക്കാണ് പരിക്കേറ്റത്. ബസ്സിന്റെ വാതിൽ അടക്കാത്തതിനാലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പോയി തിരിച്ചുവരുകയായിരുന്നു നബീസ. ആലിമാവ് സ്റ്റോപ്പിൽ ഇറങ്ങാൻ വേണ്ടി ഇവർ സീറ്റിൽ നിന്ന് എണീക്കുകയായിരുന്നു. പെട്ടെന്ന് മുന്നോട്ടു ബസ് പോയി കുഴിയിൽ ചാടി തുടർന്ന് നിയന്ത്രണം തെറ്റി നബീസ വാതിലിലൂടെ പുറത്തേക്ക് തെറിക്കുകയായിരുന്നു. എറണാകുളം ആലുവയിൽ നിരന്തരമായി ഇങ്ങനെ അപകടം ഉണ്ടാകുന്നതായി പരാതിയുണ്ട്. നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിക്കായി നബീസയെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്.