എറണാകുളം നെടുമ്പാശേരിയിൽ പിക്ക് അപ്പ് വാൻ ഇടിച്ച് രണ്ട് സ്ത്രീകൾ മരിച്ചു. റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം. രാവിലെ 7 മണിയോടെയാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള പിക്കപ്പ് വാൻ സ്ത്രീകളെ ഇടിച്ചിട്ടത്. അത്താണി കാം കോയ്ക്ക് മുന്നിലായിരുന്നു അപകടം. കാംകോയിലെ ജീവനകാരികളായ മറിയം (60), ഷീബ (50) എന്നിവരാണ് മരിച്ചത്. കാം കോയിലെ കാൻ്റീൻ ജീവനക്കാരാണ് ഇവർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. വാഹനത്തിന്റെ ഡ്രൈവർ വേലുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച രണ്ടുപേരുടേയും മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.