എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ കെ എസ് യു നേതാവ് ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ അധ്യാപകനോട് മാപ്പ് പറയണമെന്ന് കോളേജ് കൗൺസിൽ. ഇന്നലെ ചേർന്ന ഗവേണിംഗ് യോഗത്തിലാണ് തീരുമാനം. ഓണത്തിന് ശേഷമായിരിക്കു വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുക. എവിടെവച്ച് മാപ്പ് പറയണമെന്നത് പൊളിറ്റിക്കൽ സയൻസ് വകുപ്പ് തീരുമാനിക്കും. ആറ് വിദ്യാർഥികളുടെ സസ്പെൻഷൻ കഴിഞ്ഞദിവസം അവസാനിച്ചിരുന്നു. പരാതിയില്ലെന്ന അധ്യാപകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കില്ലെന്ന് എറണാകുളം സെൻട്രൽ പോലീസ് നേരത്തെ അറിയിച്ചിട്ടുണ്ട്