എറണാകുളം നെട്ടൂരിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ആക്രമണത്തിൽ 11 വയസ്സുകാരന് പരിക്കേറ്റു. വെളിപ്പറമ്പിൽ ഹാരിസ് ഗഫൂറിന്റെ മകനായ ആറാം ക്ലാസ് വിദ്യാർത്ഥി മാസിൽ വി ഹാരിസിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടോടെയാണ് സംഭവം. ആക്രമണത്തിൽ കുട്ടിയുടെ കൈ ഒടിയുകയും ചെയ്തു. സംഭവത്തിൽ അടിയന്തിര നടപടി കൈകൊള്ളാൻ മരട് നഗര സഭ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് മരട് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.