കൊച്ചി: മദ്യലഹരിയിൽ അമ്മയെ മർദിച്ച് അവശാനാക്കിയ മകൻ പിടിയിൽ. ആരക്കുഴ പണ്ടപ്പിള്ളി കരയിൽ മാർക്കറ്റിന് സമീപം പൊട്ടൻമലയിൽ വീട്ടിൽ അനിൽ രവി (35)എന്നയാളെയാണ് മുവാറ്റുപുഴ പൊലീസ് പിടികൂടിയത്. മദ്യ ലഹരിയിൽ ഇയാൾ ഗ്ലാസ് കൊണ്ട് വൃദ്ധയായ അമ്മയുടെ മുഖത്ത് ഇടിക്കുകയും, അക്രമണത്തിൽ അമ്മയുടെ പല്ലിന് പരുക്കേറ്റു. ഇതിനുമുൻപ് സമാന രീതിയിൽ മദ്യപിച്ച് അച്ഛനെ മർദിച്ചതിന് നേരത്തെ പൊലീസ് കേസ് എടുത്തിരുന്നു. സംഭവത്തിന് ശേഷം അനിൽ രവിയെ കോട്ടയത്ത് നിന്നാണ് പൊലീസ് സംഘം പിടിക്കൂടിയത്.