കൊച്ചിയിൽ ചാരായം വാറ്റിയ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിപിഒ ജോയ് ആന്റണിയെയാണ് സസ്പെൻഡ് ചെയ്തത്. റൂറൽ എസ് പി വിവേകുമാറാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞദിവസം എക്സൈസ് സംഘം ജോയ് ആന്റണിയുടെ വീട്ടിൽ നടത്തിയ അന്വേഷണത്തിൽ 8 ലിറ്റർ വാറ്റും 35 ലിറ്റർ കോടയും പിടിച്ചെടുത്തിരുന്നു. പരിശോധനയ്ക്ക് പിന്നാലെ ഒളിവിൽ പോയ ജോയ് ആന്റണിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിട്ടില്ല.