എറണാകുളം ജില്ലയിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കൾ കണ്ടെടുത്തു. പെരുമ്പാവൂർ മൂവാറ്റുപുഴ മേഖലയിൽ നിന്ന് 38 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നഗരങ്ങളിലെ ലോഡ്ജുകൾ, ബാറുകൾ, ബസ് സ്റ്റാൻഡുകൾ, അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂരിൽ നിന്ന് 7000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും ലഹരിവസ്തുക്കളും പിടികൂടി. മൂവാറ്റുപുഴ നഗരത്തിൽ നടത്തിയ അന്വേഷണത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.