എറണാകുളം ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. കൊച്ചി സിറ്റി പോലീസിന്റെ പ്രത്യേക സ്കോട്ട് നടത്തിയ അന്വേഷണത്തിലാണ് രണ്ടിടങ്ങളിലായി എംഡിഎംഎ പിടികൂടിയത്. അങ്കമാലിയിൽ 150 ഗ്രാം എംഡിഎംഎമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാരിവട്ടത്ത് 59 ഗ്രാം എംഡിഎംഎമായി നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.