എറണാകുളം കളമശ്ശേരി മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം. ജീവനക്കാരനായ റിനീഷിനാണ് മർദ്ദനമേറ്റത്. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. രോഗിയുമായി എത്തിയ ആംബുലൻസ് ഡ്രൈവർ ആണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ആംബുലൻസ് പാർക്ക് ചെയ്യുന്നതിലെ തർക്കമാണ് മർദ്ദനത്തിലേക്ക് കാരണമാക്കിയത്. സംഭവത്തിൽ കളമശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്.