It is suspected that the online loan scam is not the only reason behind the suicideIt is suspected that the online loan scam is not the only reason behind the suicide

കൊച്ചി കടമക്കുടിയിൽ രണ്ട് മക്കളെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ വായ്പാകുരുക്ക് മാത്രമല്ലെന്ന് സംശയം. കുടുംബത്തിന് ബാങ്കിന് ജപ്തി നോട്ടീസ് ലഭിച്ചതിൻ്റെ രേഖകൾ പോലീസിനു ലഭിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പുകളിൽ നിന്ന് മാത്രമല്ല, ബാങ്കിൽ നിന്നും ദമ്പതികൾ വായ്പ എടുത്തിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതോടനുബന്ധിച്ച് ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് വന്നിരുന്നു. കുടുംബം കടക്കെണിയിലായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുതിട്ടുണ്ട്. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് കുടുംബത്തിന് നേരെ ഭീഷണി നടത്തിയിരുന്നു. മരണതിനു ശേഷവും ഇവരുടെ കോണ്ടാക്ടിലുള്ളവരെ വിളിച്ച് ലോൺ ആപ്പ് ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ശ്രീലങ്കയിൽ രജിസ്റ്റർ ചെയ്ത നമ്പരിൽ നിന്നാണ് കോൾ വരുന്നത്. കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. ദമ്പതികൾ തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *