എറണാകുളം മഹാരാജാസ് കോളേജിൽ കാഴ്ച പരിമിതിയുള്ള അധ്യാപകനെ അവഹേളിച്ച സംഭവത്തിൽ അഞ്ചു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. മൂന്നാംവർഷ ബിഎ പൊളിറ്റിക്കൽ സയൻസ് ക്ലാസിലാണ് അധ്യാപകനെ വിദ്യാർത്ഥികൾ അവഹേളിച്ചത്. കെഎസ്‌യു യൂണിറ്റ് ഭാരവാഹി അടക്കമുള്ള വിദ്യാർത്ഥികളാണ് അധ്യാപകനെ അധിക്ഷേപിച്ചത്. കസേര വലിച്ചു മാറ്റാൻ ശ്രമിക്കുകയും വിദ്യാർത്ഥി അധ്യാപകന്റെ പിറകിൽ നിന്ന് അധ്യാപകനെ കളിയാക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. അതേ ക്ലാസിലുള്ള വിദ്യാർത്ഥികളാണ് ഈ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. ക്ലാസിലെ വിദ്യാർത്ഥികളിൽ ഒരാൾ തന്നെ ഇൻസ്റ്റഗ്രാം റീൽസ് ആക്കി പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ ഉൾപ്പെട്ട ആറു വിദ്യാർത്ഥികളെ മഹാരാജാസ് കോളേജ് സസ്പെൻഡ് ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് സി.എ മുഹമ്മദ് ഫാസിൽ, വി. രാകേഷ്, എൻ.ആർ. പ്രിയദ, എം. ആദിത്യ, നന്ദന സാഗർ, ഫാത്തിമ നസ്ലം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.