കാട്ടാനപ്പേടിയിൽ എറണാകുളം മലയാറ്റൂരിലെ മലയോര കർഷകർ. ഒന്നര ഏക്കർ ഭൂമിയിലെ മുന്നൂറോളം വാഴകളും തെങ്ങുകളുമാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ആന്റുവിന്റെ കൃഷിഭൂമിയിൽ എത്തിയ കാട്ടാനക്കൂട്ടം 300 ൽ അധികം വാഴകളാണ് നശിപ്പിച്ചത്. തെങ്ങ്, കവുങ്ങ് എന്നിവ കൂടാതെ പച്ചക്കറി കൃഷിയും നശിപ്പിച്ചശേഷമാണ് ആനക്കൂട്ടം മടങ്ങിയത്. വൈദ്യുതി വേലി തകർത്താണ് കൃഷിയിടങ്ങളിലേക്ക് ആനക്കൂട്ടം എത്തുന്നത്. വൈദ്യുതി വേലി ഫലപ്രദമല്ലെന്നും ഡ്രഞ്ച് സ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.