എറണാകുളം പള്ളുരുത്തിയിൽ ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആൻ്റണി, ഭാര്യ ഷീബ എന്നിവരെയാണ് താമസിക്കുന്ന വാടക വീടിനു പുറത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പള്ളുരുത്തി ഫാത്തിമ ഹോസ്പിറ്റലിന് സമീപത്തുള്ള വീട്ടിലാണ് സംഭവം. സമീപത്തു നിന്ന് ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തി.