Complaint that the patient died due to the delay in the departure of the ambulance from the hospital; Minister Veena George to investigate and take actionComplaint that the patient died due to the delay in the departure of the ambulance from the hospital; Minister Veena George to investigate and take action

മുൻകൂട്ടി പണം നൽകാത്തതിൻറെ പേരിൽ പറവൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് ആംബുലൻസ് പുറപ്പെടാൻ വൈകിയതിനാൽ രോഗി മരിച്ചെന്ന ആരോപണത്തിൽ അന്വേഷിച്ച് വേണ്ട നടപടിയെടുക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. പനി ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന അസ്മയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കാൻ ആംബുലൻസ് ഡ്രൈവർ 900 രൂപ ആവശ്യപ്പെടുകയും പണം നൽകുവാൻ വൈകിയതിനാൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി.

അന്വേഷണ വിദേമായി ആംബുലൻസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് അസ്മ എന്ന വായോധികയെ പറവൂർ താലൂക്ക് ഗവണ്മെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. പനി ഗുരുതരമായതോടെ ഡോക്ടർ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു. എന്നാൽ 900 രൂപ നൽകിയാലെ രോഗിയുമായി പോകൂ എന്ന് ആംബുലൻസ് ഡ്രൈവർ പറഞ്ഞു.

അരമണിക്കൂർ കഴിഞ്ഞപ്പോഴാണ് ആംബുലൻസ് ഡ്രൈവർക് പണം ലഭിച്ചത് . പണം കിട്ടയതോടെ ആംബുലൻസിൽ രോഗിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഏതാനും നിമിഷം കഴിഞ്ഞപ്പോൾ രോഗി മരണപെട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *