എറണാകുളം ആലുവയിൽ മൂന്നര കിലോ കഞ്ചാവുമായി നാലുപേർ പിടിയിൽ. ഒറീസയിൽ നിന്നും കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. ഇന്ന് രാവിലെയാണ് സംഭവം. ഏകദേശം മൂന്നര കിലോ വരുന്ന കഞ്ചാവാണ് പിടികൂടിയത്. നാലു പേരെയാണ് നിലവിൽ പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ട്രെയിൻ മാർഗ്ഗമാണ് ഒറീസയിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നത്. കഴിഞ്ഞദിവസം എറണാകുളം ജില്ലയിൽ എംഡിഎംഎ പിടികൂടിയിരുന്നു.