എറണാകുളം കളമശ്ശേരിയിൽ ആളൊഴിഞ്ഞപറമ്പിൽ അസ്ഥികൂടം കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ഒരു ഷർട്ട് ബാഗ് മൊബൈൽ ഫോൺ ചാർജർ എന്നിവ പോലീസ് കണ്ടെടുത്തു. മൃതദേഹത്തിന് രണ്ടു വർഷത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. മരം വെട്ടാൻ വന്ന തൊഴിലാളികളാണ് തൂങ്ങിയ നിലയിൽ അസ്ഥികൂടം കണ്ടത്. ആത്മഹത്യയാക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പൂർണ്ണമായും ജീർണിച്ച നിലയിലാണ്.