കശുവണ്ടി തൊഴിലാളികൾക്ക് 20% വാർഷിക ബോണസ് നൽകാൻ തീരുമാനിച്ചു. ഇതിൽ നിന്നും പതിനായിരം രൂപ ഓണം അഡ്വാൻസായി നൽകാനും തീരുമാനമെടുത്തു. കയർ ഫാക്ടറി തൊഴിലാളികൾക്ക് ഇത്തവണ 29.9 ശതമാനം ഓണം അഡ്വാൻസ് ബോണസായി നൽക്കും. ഈ വർഷം ജനുവരി മുതൽ മെയ് വരെയുള്ള വരുമാനത്തിന്റെ 20 ശതമാനം ബോണസും 9.9 ശതമാനം ഇൻസെന്റീവുമായിരിക്കും. കശുവണ്ടിതൊഴിലാളികളുടെയും ജീവനക്കാരുടെയും ഓണം അഡ്വാൻസും ബോണസും ഈ മാസം 24ന് മുമ്പും കയർതൊഴിലാളികളുടെത് ഈമാസം 23 ന് മുമ്പും വിതരണം ചെയ്യാൻ തീരുമാനിച്ചു. മാസശമ്പളക്കാരായ കശുവണ്ടി തൊഴിലാളികൾക്ക് മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നൽകും. ഇക്കഴിഞ്ഞ ജൂലായ് മാസത്തെ ശമ്പളത്തെ അടിസ്ഥാനമാക്കിയാണ് ബോണസ് നൽകുക. യോഗത്തിൽ ലേബർ കമ്മീഷണർ കെ.വാസുകി, അഡീഷണൽ ലേബർ കമ്മീഷണർ കെ ശ്രീലാൽ, കയർ, കശുവണ്ടി വ്യവസായ ബന്ധസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.