മണിപ്പൂരിനെക്കുറിച്ച് ഒന്നു പറയാതെ സ്ത്രീശാക്തീകരണത്തെക്കുറിച്ച് വാചാലയായി പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ സ്വാതന്ത്ര്യദിന സന്ദേശം. പെൺമക്കൾ വെല്ലുവിളികളെ ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ഇന്ന് സ്ത്രീകൾ രാജ്യത്തിന് വേണ്ടി ധാരാളം സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ സ്ത്രീകൾ നിരവധി മേഖലകളിൽ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകുമെന്നും ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.