ഏതു നിമിഷവും ഇന്ത്യ അതിർത്തിയിൽ യുദ്ധം പ്രതീക്ഷിക്കാം. അതീവ ജാഗ്രത !!!!

ചൈനയുടെ പ്രകോപനമുണ്ടായാൽ തോക്കെടുക്കാൻ കമാൻഡർമാർക്ക് കരസേനയുടെ അനുമതി.അതിർത്തിയിൽ വെടിവയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറിൽ നിന്ന് ഇന്ത്യ പിന്മാറി.  കിഴക്കൻ ലഡാക്കിൽ 30,000 സൈനികരെ കൂടി അധികമായി എത്തിച്ചു. പാം ഗോങ്, ഗൽവാൻ, ഹോട്സ്പ്രിങ്സ് എന്നിവിടങ്ങളിൽ സംഘർഷ സാഹചര്യം അതിരൂക്ഷമാണ്. ഗൽവാൻ താഴ്​വരയിൽ ചൈന ഉയർത്തിയ അവകാശവാദം പിൻവലിക്കുംവരെ സൈനിക നടപടികൾ തുടരാനാണ് ഇന്ത്യയുടെ തീരുമാനം.  ചൈനീസ് സൈനികരെ പിടികൂടി വിട്ടയച്ചതായി കേന്ദ്രമന്ത്രിയും കരസേന മുൻ മേധാവിയുമായ വി കെ സിങ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാക്കാൻ ഇരു രാജ്യങ്ങളിലെയും അതിർത്തി കമാൻഡർമാർ യോഗം ചേരുകയാണ്. 1975-ലെ യുദ്ധത്തിന് ശേഷം ഇതാദ്യമായിട്ടാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിൽ ആൾനാശമുണ്ടാകുന്നത്.


യഥാർഥ നിയന്ത്രണരേഖയോടു ചേർന്നുള്ള ഗൽവാനിലെ പട്രോൾ പോയിന്റ് 14 (പിപി 14), ഹോട് സ്പ്രിങ്സിലെ പിപി 15,17, പാംഗോങ് തടാകത്തോടു ചേർന്നുള്ള നാലാം മലനിര (ഫിംഗർ 4) എന്നിവിടങ്ങളിലാണു സംഘർഷം നിലനിൽക്കുന്നത്.  ഇതിൽ ഗൽവാൻ, ഹോട് സ്പ്രിങ്സ് എന്നിവിടങ്ങളിൽ നിന്നുള്ള പിന്മാറ്റമാം ഇന്നലെ ചർച്ചയായിരുന്നു. ഇരുപ്രദേശങ്ങളിൽ നിന്നും പൂർണ പിൻമാറ്റം വൈകാതെയുണ്ടാകുമെന്നു സേനാ വൃത്തങ്ങൾ സൂചിപ്പിച്ചു. പാംഗോങ് തർക്കവിഷയമായി തുടരുകയാണ്.  സംഘര്‍ഷത്തിന് അയവില്ലാതെ ഇന്ത്യ-ചൈന അതിര്‍ത്തി. മേജര്‍ ജനറല്‍ തലത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും പ്രശ്‌നപരിഹാരമായില്ല. അതേസമയം ഇന്ത്യയും ചൈനയും സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിച്ചു.

  

ഇന്ത്യന്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയില്‍ നിരീക്ഷണപ്പറക്കല്‍ നടത്തി.  പാംഗോങ്‌സോ തടാകമുള്‍പ്പെടെയുള്ള തര്‍ക്ക പ്രദേശങ്ങളില്‍ ചൈന വന്‍തോതിലുള്ള പടയൊരുക്കം നടത്തുന്നതിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവന്നു  അതേസമയം ഗല്‍വാന്‍ താഴ്‍വരയില്‍ അവകാശവാദമുന്നയിച്ച് ചൈന നടത്തിയ പ്രസ്താവനയെ ഇന്ത്യ വീണ്ടും തള്ളി. മേജര്‍ ജനറല്‍ തലത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലും പ്രശ്‌നപരിഹാരമുണ്ടാകാത്ത സാഹചര്യത്തില്‍ ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള കോര്‍ കമാന്‍ഡര്‍മാര്‍ തന്നെ ചര്‍ച്ച നടത്തേണ്ടി വരുമെന്നാണ് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഗല്‍വാന് പുറമെ പംഗോങ് മലനിര, ഹോട്‌സ്പ്രിങ് എന്നിവടങ്ങളില്‍ സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതായാണ് വിവരം. 


പാംഗോങില്‍ ഇരു സൈനികരും സര്‍വ്വായുധരായി മുഖാമുഖം നില്‍ക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇവിടെ എല്‍.എ.സിയുടെ ഇന്ത്യന്‍ ഭാഗത്തേക്ക് എട്ട് കിലോമീറ്ററോളം ചൈന അതിക്രമിച്ച് കടന്നതോടെ നാലാം മലനിരയില്‍ അഞ്ഞൂറ് മീറ്റര്‍ വ്യത്യാസത്തിലാണ് ഇരു സൈനിക വിഭാഗങ്ങളും നേര്‍ക്കുനേര്‍ നില്‍ക്കുന്നത്. എളുപ്പം പൊളിച്ച് നീക്കാന്‍ കഴിയാത്ത താല്‍ക്കാലിക കെട്ടിടം ഇവിടെ ചൈന നിര്‍മിച്ചിട്ടുണ്ട്. ഉടന്‍ പിന്‍മാറില്ലെന്ന സൂചനയാണ് ഇതിലൂടെ ചൈന നല്‍കുന്നത്. ഇന്ത്യയും ഇവിടെ  കൂടുതല്‍ സൈനിക വിന്യാസങ്ങള്‍ നടത്തി. അതിര്‍ത്തിക്കടുത്തുള്ള ചൈനീസ് വ്യോമതാവളങ്ങളില്‍ ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷമം നിരീക്ഷിച്ച് വരികയാണ് ഇന്ത്യ.ചൈന വ്യോമനീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ ലഡാക്കിലെ വിവിധയിടങ്ങളില്‍ നിരീക്ഷണപ്പറക്കല്‍ നടത്തിയത്. ടാങ്കറുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അപ്പാച്ചെ ഹെലികോപ്ടറുകളാണ് ഇതിനായി ഇന്ത്യ ഉപയോഗിച്ചത്. 


ചൈന വന്‍തോതില്‍ ടാങ്കറുകള്‍ വിന്യസിച്ച പശ്ചാത്തിലാണിത്. അതിനിടെ ഗാല്‍വന്‍ താഴ്വരയുടെ പരാമാധികാരത്തിന്മേലുള്ള ചൈനയുടെ അവകാശവാദം ഇന്ത്യ വീണ്ടും തള്ളി. ചൈനയയുടെ മുന്‍കാല നിലപാടുകള്‍ക്ക് തന്നെ വിരുദ്ധമാണ് ഇപ്പോഴത്തെ അവകാശവാദമെന്ന് വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രസ്താവനയിലൂടെ അറിയിച്ചു. എല്‍.എ.സിയിലെ ഇന്ത്യന്‍ ഭാഗത്ത് കടന്നുകയറാന്‍ ചൈന മെയ് ആദ്യം മുതല്‍ ശ്രമിക്കുകയാണ്. ഇതിന് തക്കതായ മറുപടി ഇന്ത്യന്‍ സൈന്യം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

Source: Internet