കെ സി വേണുഗോപാലിന്റെ ആലപ്പുഴ വീട്ടിൽ മോഷണം. ജനൽ കമ്പി വളച്ചാണ് മോഷ്ടാവ് അകത്തു കയറിയത്. ഫയലുകൾ വാരി വലിച്ചിട്ട നിലയിലാണ്. എന്തൊക്കെ വസ്തുക്കൾ നഷ്ടമായി എന്നതിൽ വ്യക്തമായിട്ടില്ല. 10 ദിവസങ്ങൾക്കു മുൻപാണ് കെ സി വേണുഗോപാലൻ ഈ വീട്ടിൽ വന്നിരുന്നത്. സ്റ്റാഫ് അംഗങ്ങൾ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിൽ വന്നപ്പോഴാണ് മോഷണം നടന്നത് അറിഞ്ഞത്. വീടിന്റെ മുൻപ് ഭാഗത്തെ രണ്ട് ജനൽ കമ്പികൾ വളർച്ചയാണ് മോഷ്ടാവ് വീടിന്റെ ഉള്ളിൽ പ്രവേശിച്ചത്.